Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cause List

കോ​ട​തി​ക​ളി​ലെ ഓ​ട്ടോ കോ​സ് ലി​സ്റ്റ് സി​സ്റ്റം ഫ​ലം കാ​ണു​ന്നു

കൊ​​​​ച്ചി: കേ​​​​ര​​​​ള ഹൈ​​​​ക്കോ​​​​ട​​​​തി ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് സൗ​​​​മെ​​​​ന്‍ സെ​​​​ന്നി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ല്‍ ന​​​​ട​​​​പ്പാ​​​​ക്കി​​​​യ ഓ​​​​ട്ടോ കോ​​​​സ് ലി​​​​സ്റ്റ് സി​​​​സ്റ്റം സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ലൂ​​​​ടെ പ​​​​ഴ​​​​യ കൂ​​​​ടു​​​​ത​​​​ല്‍ കേ​​​​സു​​​​ക​​​​ള്‍ വേ​​​​ഗ​​​​ത്തി​​​​ല്‍ തീ​​​​ര്‍​പ്പാ​​​​ക്കാ​​​​നാ​​​​യി.

കേ​​​​സു​​​​ക​​​​ള്‍ സ്വ​​​​യം ക​​​​ണ്ടെ​​​​ത്തി മു​​​​ന്‍​ഗ​​​​ണ​​​​നാ​​​​ക്ര​​​​മ​​​​ത്തി​​​​ല്‍ കോ​​​​ട​​​​തി​​​​ക്കു മു​​​​ന്നി​​​​ലെ​​​​ത്തി​​​​ക്കു​​​​ന്ന ഈ ​​​​സം​​​​വി​​​​ധാ​​​​നം മേ​​​​യ് 19 നാ​​​​ണ് നി​​​​ല​​​​വി​​​​ല്‍ വ​​​​ന്ന​​​​ത്. ഇ​​​​തി​​​​നു​​​​ശേ​​​​ഷം ഇ​​​​തു​​​​വ​​​​രെ പ​​​​ഴ​​​​യ 2,02,729 കേ​​​​സു​​​​ക​​​​ള്‍ ഹൈ​​​​ക്കോ​​​​ട​​​​തി​​​​യു​​​​ടെ വി​​​​വി​​​​ധ ബെ​​​​ഞ്ചു​​​​ക​​​​ളി​​​​ല്‍ പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യ്ക്കെ​​​​ത്തി​​​​ക്കാ​​​​നാ​​​​യി.

ഇ​​​​തോ​​​​ടൊ​​​​പ്പം കോ​​​​ട​​​​തി​​​​ക്കു പു​​​​റ​​​​ത്തു​​​​ള്ള ത​​​​ര്‍​ക്ക​​​​പ​​​​രി​​​​ഹാ​​​​ര മാ​​​​ര്‍​ഗ​​​​ങ്ങ​​​​ള്‍​ക്കും കോ​​​​ട​​​​തി പ്രാ​​​​ധാ​​​​ന്യം ന​​​​ല്‍​കു​​​​ന്നു​​​​ണ്ട്.

മീ​​​​ഡി​​​​യേ​​​​ഷ​​​​ന്‍ ആ​​​​ന്‍​ഡ് ക​​​​ണ്‍​സി​​​​ലി​​​​യേ​​​​ഷ​​​​ന്‍ സെ​​​​ന്‍റ​​​​ര്‍ വ​​​​ഴി ജ​​​​നു​​​​വ​​​​രി മു​​​​ത​​​​ല്‍ ജൂ​​​​ണ്‍​വ​​​​രെ ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ലെ 724 കേ​​​​സു​​​​ക​​​​ളും ജി​​​​ല്ലാ കോ​​​​ട​​​​തി​​​​ക​​​​ളി​​​​ലെ 18,110 കേ​​​​സു​​​​ക​​​​ളും ഒ​​​​ത്തു​​​​തീ​​​​ര്‍​പ്പാ​​​​ക്കി.

കൂ​​​​ടാ​​​​തെ, ലീ​​​​ഗ​​​​ല്‍ സ​​​​ര്‍​വീ​​​​സ​​​​സ് അ​​​​ഥോ​​​​റി​​​​റ്റി ന​​​​ട​​​​ത്തി​​​​യ ലോ​​​​ക് അ​​​​ദാ​​​​ല​​​​ത്തു​​​​ക​​​​ള്‍ മു​​​​ഖേ​​​​ന സം​​​​സ്ഥാ​​​​ന​​​​ത്തു​​​​ട​​​​നീ​​​​ളം 24,682 കേ​​​​സു​​​​ക​​​​ള്‍​ക​​​​ളും പ​​​​രി​​​​ഹ​​​​രി​​​​ച്ചു. അ​​​​ക്ര​​​​മ​​​​ത്തി​​​​ന് ഇ​​​​ര​​​​യാ​​​​യ​​​​വ​​​​ര്‍​ക്കു​​​​ള്ള ന​​​​ഷ്‌​​​ട​​​പ​​​​രി​​​​ഹാ​​​​ര പ​​​​ദ്ധ​​​​തി​​​പ്ര​​​​കാ​​​​രം സ​​​​ര്‍​ക്കാ​​​​ര്‍ അ​​​​നു​​​​വ​​​​ദി​​​​ച്ച 48.23 കോ​​​​ടി രൂ​​​​പ ജി​​​​ല്ലാ അ​​​​ഥോ​​​​റി​​​​റ്റി​​​​ക​​​​ള്‍ മു​​​​ഖേ​​​​ന വി​​​​ത​​​​ര​​​​ണം ചെ​​​​യ്തു​​​ക​​​​ഴി​​​​ഞ്ഞ​​​​താ​​​​യും ഹൈ​​​​ക്കോ​​​​ട​​​​തി പ​​​​ത്ര​​​​ക്കു​​​​റി​​​​പ്പി​​​​ല്‍ അ​​​​റി​​​​യി​​​​ച്ചു.

Latest News

Corehub Up